Friday, 22 March 2013
ഇന്റര്‍നെറ്റ്- സര്‍വവ്യാപി:കുറിഞ്ഞി ഓണ്‍ലൈന്‍
ആകാശവും വായുവും പോലെയാണ് നമുക്കിപ്പോള്‍ ഇന്റര്‍നെറ്റ്. സര്‍വവ്യാപി. കമ്പ്യൂട്ടറും മൊബൈലും മാത്രമല്ല, ഫ്രിഡ്ജും കാടും ജലവിതരണപൈപ്പുകളുമെല്ലാം ഇന്റര്‍നെറ്റിലേക്ക് ഘടിപ്പിക്കപ്പെടുമെന്ന കാലം വിദൂരമല്ലെന്നാണ് ടെക് പണ്ഡിതരുടെ അഭിപ്രായം.
ഈ സാഹചര്യത്തില്‍ ആരാണ് ഇന്റര്‍നെറ്റ് നിയന്ത്രിക്കേണ്ടതെന്ന ചോദ്യം, വായുവും ആകാശവും ആരാണ് നിയന്ത്രിക്കേണ്ടത് എന്ന് ചോദിക്കുന്നതു പോലെയാണെന്ന് തോന്നിയേക്കാം. വെറും തോന്നല്‍ മാത്രമല്ല ഇത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന് കഴിഞ്ഞ നൂറ്റാണ്ടില്‍ അറുപതുകളിലും എഴുപതുകളിലും അടിത്തറ പണിതവര്‍, അത് ആരുടെയെങ്കിലും നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ആകാത്ത വിധമാണ് രൂപപ്പെടുത്തിയത്. തൊണ്ണൂറുകളുടെ ആദ്യം വേള്‍ഡ് വൈഡ് വെബ്ബ് രംഗത്തെത്തുമ്പോഴും, അതൊരു പേറ്റന്റ് ചെയ്ത വിദ്യയായി അവതരിപ്പിക്കപ്പെടാതിരിക്കാന്‍ അതിന്റെ ഉപജ്ഞാതാവ് ഏറെ ശ്രദ്ധിച്ചു.
ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം സ്വതന്ത്രമായിരിക്കണം, ആരുടെയും നിയന്ത്രണത്തിലാവരുത് -ഇതായിരുന്നു കാഴ്ചപ്പാട്. ഈയൊരു കാഴ്ചപ്പാടിന്റെ പിന്‍ബലത്തില്‍ രൂപപ്പെട്ടതുകൊണ്ട് ഐക്യരാഷ്ടസഭ പോലുള്ള അന്താരാഷ്ട്ര സംഘനകള്‍ക്ക് ഇന്റര്‍നെറ്റിന്റെ നിയന്ത്രണത്തില്‍ കാര്യമായ പങ്കില്ലാതായി.
ആഗോളകമ്മ്യൂണിക്കേഷന്‍ സംബന്ധിച്ച നയങ്ങള്‍ നിശ്ചയിക്കുന്നത് യു.എന്നിന് കീഴിലുള്ള 'അന്താരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍' (ITU) ആണ്. ശീതയുദ്ധത്തിന്റെ കറുത്തനാളുകളില്‍ പോലും സ്തുത്യര്‍ഹമായി ആ ഏജന്‍സി പ്രവര്‍ത്തിച്ചു. മറ്റ് യു.എന്‍.ഏജന്‍സികളുമായി താരതമ്യം ചെയ്താല്‍ കാര്യമായ തര്‍ക്കങ്ങള്‍ക്കൊന്നും ഇടകൊടുക്കാതെ മുന്നേറാന്‍ അതിനായി. അന്താരാഷ്ട്രതലത്തില്‍ റേഡിയോ സ്‌പെക്ട്രം കൈകാര്യം ചെയ്യുന്നതിലും, റേഡിയോ കമ്മ്യൂണിക്കേഷനില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ വികസിപ്പിക്കുന്നതിലും വലിയ പങ്കാണ് ഐ.ടി.യു.വഹിച്ചത്.
ആ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഉടമ്പടിയായ 'ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍സ്' (ITR) ഏറ്റവുമൊടുവില്‍ പുതുക്കിയത് ഏതാണ്ട് കാല്‍നൂറ്റാണ്ട് മുമ്പ് (1988 ല്‍) ആണ്. ആ ഉടമ്പടി നിലവില്‍ വന്ന ശേഷം കമ്മ്യൂണിക്കേഷന്‍ രംഗം വിപ്ലവകരമായി മാറി. വെബ്ബിന്റെ ആവിര്‍ഭവിച്ചു, സൈബര്‍യുഗം ഉദയംചെയ്തു. കമ്മ്യൂണിക്കേഷന്റെ മാത്രമല്ല, ആഗോള സാമ്പത്തിക ഇടപാടുകളുടെയും ക്രയവിക്രയങ്ങളുടെയും നട്ടെല്ലായി ഇന്റര്‍നെറ്റ് പരിണമിച്ചു. ..........
കുറിഞ്ഞി ഓണ്‍ലൈന്‍:
'via Blog this'
Subscribe to:
Post Comments (Atom)
No comments:
Post a Comment