Sunday 18 September 2011

CCC - Centre for Culture and Communication


ജോസാന്റണി, CCC (Centre for Culture and Communication),
c/o PRINT HOUSE PALA - 686575 

പ്രിയ സ്‌നേഹിതരേ,
നമ്മുടെ വാര്‍ത്താവിനിമയ സംവിധാനത്തിലെ വലിയൊരു ചുവടുവയ്പാണ് പിക്കാസയില്‍ ഫോട്ടോകളും യു-ട്യൂബില്‍ വീഡിയോക്ലിപ്പുകളും ഇടാനും ലോകത്തെവിടെയുള്ളവരായാലും നമ്മുടെ ഇ-മെയില്‍ കോണ്‍ടാക്ടിലുള്ളവരെയെല്ലാം മുഴുവന്‍ വിവരമറിയിക്കാനും കഴിയുന്നു എന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് സംവിധാനമില്ലാത്ത സാധാരണക്കാരിലേക്ക് നമ്മുടെ വാര്‍ത്തകളും അവര്‍ അത്യാവശ്യം അറിയേണ്ട വിവരങ്ങളും അറിയിക്കാന്‍ ജനകീയമായ ഒരു സംവിധാനം കൂടി വേണം. കുത്തകപ്പത്രങ്ങളും ദൃശ്യമാധമ്യങ്ങളും തമസ്‌കരിക്കുന്ന വാര്‍ത്തകള്‍ ധാരാളമുണ്ട്. ലോക്കല്‍ കേബിള്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നവയില്‍ത്തന്നെ പലതും സാധാരണക്കാരില്‍ എത്താത്ത അവസ്ഥയും ഉണ്ട്. പ്രതിജ്ഞാബദ്ധതയുള്ള ചെറു പത്രങ്ങളും സാധാരണക്കാരിലെത്താറില്ല. അവയുടെ വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദര്‍ശനങ്ങളിലൂടെയും സിഡികളിലൂടെയുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ നാം അവ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. ഇവയുടെ പ്രദര്‍ശനത്തെപ്പറ്റി പോസ്റ്ററുകളിലൂടെയുള്ള പ്രചാരണവും വേണം.
തെരുവുനാടകത്തിനുള്ള ആളും സംഘടനാശേഷിയുമൊന്നും നമുക്കില്ല. അതിനാല്‍, ഇങ്ങനെയുള്ള അയല്‍ക്കൂട്ട സിനിമാ പ്രദര്‍ശനമാകട്ടെ നമ്മുടെ അടുത്ത പരിപാടി. അതിന് ഒരു ലാപ്‌ടോപ്പും പ്രൊജക്ടറും മതി. പ്രൊജക്ടറും സ്‌ക്രീനും വാടകയ്ക്കു കിട്ടും. അല്ലെങ്കില്‍ ഇതിന് ലോക്കല്‍ ടി വി ചാനലുകളുടെ സഹകരണം തേടാം. അത് ഇരു കൂട്ടര്‍ക്കും പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഒരു ലോക്കല്‍ ടി വി ചാനല്‍ സംപ്രേഷണം ചെയ്ത, പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട, ഒരു ഫീച്ചറോ അഭിമുഖമോ അതു ശ്രദ്ധിക്കേണ്ട ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതിന്റെ വീഡിയോ ക്ലിപ്പുകളുടെ പ്രദര്‍ശനം റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വീടുകളില്‍വച്ചു നടത്തി പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയും. പരിസ്ഥിതി, പ്രകൃതികൃഷി, ജനാധികാര രാഷ്ട്രീയം, അഴിമതിവിരുദ്ധമുന്നേറ്റങ്ങള്‍. എന്നിവയുടെയെല്ലാം ആശയപ്രചാരണത്തിനായി കക്ഷി-രാഷ്ട്രീയ-ജാതി-മത വിഭാഗീയതകള്‍ക്കതീതമായ കൂട്ടായ്മകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഡോക്കുമെന്ററികള്‍ കോപ്പിറൈറ്റ്് പ്രശ്‌നങ്ങളില്ലാത്ത ഫീച്ചര്‍ ഫിലിമുകളുടെയും നമ്മുടെ സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടറില്‍ വരാറുള്ള പരിപാടികളുടെയും നല്ല ഷോര്‍ട്ട് ഫിലിമുകളുടെയും കാര്‍ട്ടൂണ്‍ ഫിലിമുകളുടെയും നമ്മുടെ നാട്ടിലെ യുവാക്കള്‍തന്നെ അമച്വറായി നിര്‍മിക്കാറുള്ള നല്ല ഷോര്‍ട്ട് ഫിലിമുകളുടെയും ഒക്കെയൊപ്പം പ്രദര്‍ശിപ്പിക്കുക.
അഴിമതിക്കും അനീതിക്കും എതിരായ, പരിസ്ഥിതിയോടും സുസ്ഥിര വികസനത്തോടും അനുഭാവമുള്ള എല്ലാ മതസ്ഥരെയും (രാഷ്ട്രീയക്കാരെപ്പോലും) ഈ പ്രസ്ഥാനത്തില്‍ സഹകരിപ്പിക്കണം. അതിന് എന്റെ മനസ്സിലുള്ള പേര് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ കമ്യൂണിക്കേഷന്‍ (C. C. C - See See See). അച്ചടി ഉള്‍പ്പെടെ സാധ്യമായ എല്ലാ മീഡിയയും നമ്മുടെ ബോധവത്കരണത്തിന് ഉപയോഗിക്കാം.
സുകുമാര്‍ അഴീക്കോട്, ജസ്റ്റീസ് കെ. ടി. തോമസ്, ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ മുതലായവരുമായി നേരിട്ടു സംസാരിച്ചു പകര്‍ത്തിയ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ലോക്കല്‍ കേബിള്‍ ചാനലുകള്‍ക്ക് ഉത്തേജനം നല്കണം. അവയുടെ സിഡി കള്‍ മുന്‍പറഞ്ഞ വിധത്തില്‍ പ്രദര്‍ശിപ്പിച്ചും സംഭാവനകള്‍ പിരിച്ചും വിറ്റും പ്രസ്ഥാനത്തിനുണ്ടാകുന്ന ചെലവുകള്‍ നടത്താം. കേന്ദ്രീകൃതമായ ഒരു സംവിധാനവും ഇതിനു വേണ്ട. ആഴ്ചയില്‍ ഒരു ദിവസം ആരുടെയെങ്കിലും വീട്ടിലോ ട്യൂഷന്‍ സെന്ററിലോ പതിവായി കൂടുന്നത് നന്നായിരിക്കും. ഈ കത്ത് അയയ്ക്കാന്‍ ഞാന്‍ എന്റെ ഇ-മെയില്‍ വിലാസവും വീട്ടിലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്നതുപോലെ ആര്‍ക്കും സ്വന്തം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാം. പുതിയ വീഡിയോയോ ഓഡിയോയോ സി.ഡികളുണ്ടാക്കാനും വലിയ ചെലവൊന്നും വരുകയില്ല.
പോഡ്കാസ്റ്റിങ്ങിലൂടെ ഓഡിയോ റിക്കാര്‍ഡു ചെയ്ത് ലോകത്തെവിടെയും എത്തിക്കാന്‍ കഴിയും എന്ന് വര്‍ഗീസ് പോളിന്റെ അക്ഷയാ പബ്ലിക്കഷനില്‍ (ചാലക്കുടി) നിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഇ-സാധ്യതകള്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അതു സംബന്ധിച്ച് കേരള ബ്ലോഗ് അക്കാദമിയുടെ പ്രതിനിധികൂടിയായ, സ്വന്തമായി പോഡ്കാസ്റ്റിങ് സര്‍വീസുള്ള, തൃശൂര്‍റേഡിയോ നിലയത്തിലെ ഡി. പ്രദീപ്കുമാറില്‍നിന്ന് വേണ്ട സഹായങ്ങള്‍ നേടാന്‍ കഴിഞ്ഞേക്കും. മാധ്യമശ്രദ്ധ വേണ്ടത്ര കിട്ടാത്ത പ്രസ്ഥാനങ്ങളെയെല്ലാം വിളിച്ച് ഒരു ബ്ലോഗ് സെമിനാര്‍ സംഘടിപ്പിക്കാം. സ്ഥാപിതമല്ലാത്ത താത്പര്യങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതിനും ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുന്നതിനും കഴിയണം. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സഹകരിപ്പിക്കണം. അതിന് അവര്‍ക്കിടയില്‍ ലോക്കല്‍ ടി. വി ചാനലുകളുടെ സഹകരണത്തോടെ ഇതുവരെ ആരും നടത്തിയിട്ടില്ലാത്ത വിധത്തിലുള്ള റോഡ് ഷോ മത്സരങ്ങളുടെ ആശയങ്ങള്‍ ആ ചാനലുകള്‍ക്ക് നല്കി മത്സരങ്ങള്‍ സംഘടിപ്പിക്കണം.
മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം പ്രയോജനപ്രദമായ വിശാല ഭൂമികയോടുകൂടിയ ഒരു ഇ-മെയില്‍ മാസിക തുടങ്ങണം. ഇ-മെയില്‍ വിലാസങ്ങള്‍ സംഘടിപ്പിക്കുന്നതിന് ലോക്കല്‍ ടി വി. ചാനലുകളില്‍ പരസ്യം നല്കിക്കൊണ്ടുള്ള, ഒരു കാമ്പയിന്‍ എത്രയും വേഗം നടപ്പാക്കണം. ജനങ്ങള്‍ അറിയണമെന്നും ചിന്തിക്കണമെന്നും നാമാഗ്രഹിക്കുന്ന വിഷയങ്ങള്‍ നല്കിക്കൊണ്ടുള്ള കവിതാ, കഥാ, ലേഖന, ക്വിസ് മത്സരങ്ങള്‍ താമസിയാതെതന്നെ അനൗണ്‍സ് ചെയ്യുകയും വേണം.
നന്മാലയ (project visionary)

ഇനി വായന ഇ-വായന


ഇനി വായന ഇ-വായന

പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ കയ്യില്‍ കൊണ്ടുനടക്കാനും
സാധാരണ പുസ്തകം പോലെ വായിക്കാനും സഹായകമായ
ഇ-ബുക്ക് റീഡറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു.
സാധാരണ കമ്പൂട്ടറുകളിലും വായിക്കാനാവുന്ന ഇ-പുസ്തകങ്ങള്‍
വിദേശരാജ്യങ്ങളില്‍ പുസ്തകവിപണി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

സ്വന്തം കൃതികള്‍ ഇ-പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാന്‍ താത്പര്യമുള്ളവര്‍ ശ്രദ്ധിക്കുക.
അച്ചടിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിവരുന്നതിന്റെ നാലിലൊന്നു ചെലവില്‍
ഇ-പുസ്തകങ്ങള്‍ തയ്യാറാക്കി നല്കുന്നു.
ഡി.ടി.പി, പ്രൂഫ് റീഡിങ്, ലേ-ഔട്ട് ചെലവുകള്‍ക്കായി A4 പേജിന് 40 രൂപാ മാത്രം.
ലോകത്തെവിടെയുള്ളവരുടെ ഇ-മെയില്‍ വിലാസങ്ങളിലേക്കും
(ഇ--മെയില്‍വിലാസം ലഭ്യമാക്കി, മിതമായ സര്‍വീസ് ചാര്‍ജ് നല്കിയാല്‍)
ഇ-പുസ്തകങ്ങള്‍ സൗജന്യമായി അയച്ചു കൊടുക്കുന്നതാണ്.
പ്രസാധകനും വിതരണക്കാരനും മാര്‍ജിന്‍ നല്‌കേണ്ടാ.
എഴുത്തുകാരനുള്ള പ്രതിഫലം വായനക്കാരന്‍ തീരുമാനിക്കട്ടെ,
സംഭാവനയായി നേരിട്ടു നല്കട്ടെ.
ഗ്രന്ഥകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ പുസ്തകത്തിന്റെ പുറംകവറില്‍ കൊടുക്കാം.
ബന്ധപ്പെടുക: manobhavam@gmail.com, 9447858743
നിലവില്‍ പതിനഞ്ചോളം മലയാളം പുസ്തകങ്ങള്‍ തയ്യാറായി ഇരിപ്പുണ്ട്.
വിശദവിവരങ്ങള്‍ക്ക് ഇ-മെയില്‍ വിലാസങ്ങള്‍ അയച്ചുതരിക.
ബോണസ് സൗജന്യം!
ഒരു മലയാളം ഇ-മാസിക ഒരു വര്‍ഷത്തേക്ക്!!